share_maximum comment follow followers like share follow_my_page be_awesome keep_support acst dilli_ki_queen keep_supporting kerala kochi pawankalyan teamshivathakur thankz_a_lot this_is_only_for_your_loves trollernakulam dr_hameed_fayaz first humble_request insta less_sleep_and_use_of_social_media_during_ramzan lowest more_recitation_of_quran_during_ramzan pawankalyanfan quran release_moulana_mushtaq_ahmed_veeri save_santhivanam spring_fair
#Share_Maximum
#Stop_Mining
#Save_Alappad.
മനുഷ്യസ്നേഹം മരിക്കാത്ത മനസ്സുകളിത് വായിക്കുക.കേട്ടറിവല്ല,
കണ്ട് ബോധ്യപ്പെട്ട കാര്യങ്ങളാണ്.
നിലനിൽപ്പിനായി പോരാടുന്ന ഒരു ജനതയുടെ അപേക്ഷയാണ്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഞങ്ങൾ പറയുന്നത്. 1965-ൽ ആരംഭിച്ച കരിമണൽ ഖനനം ഇന്ന് ഈ നാടിനെ എത്രത്തോളം ഇല്ലാതെ ആക്കിയിരിക്കുന്നു എന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്.
സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങി ആലപ്പാടുകാർ
നിരാഹാരം കിടക്കാൻ തുടങ്ങിയിട്ട്
ദിവസങ്ങളായി,സമരം തുടങ്ങിയിട്ട്
വർഷങ്ങളായി. ഇവിടെ ആദ്യമായി കരിമണൽ
ഖനനം ആരംഭിക്കുന്നത് IRE (ഇന്ത്യൻ റെയർ ഏർത്ത്സ് ലിമിറ്റഡ് )ആണ്.
ഇപ്പോളത് KREML എന്ന കേരളാ പൊതുമേഖലാ സ്ഥാപനവും കൂടെ
സംയുക്തമായാണ് ഖനനം നടത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. വർഷങ്ങൾക്ക് മുൻപ് ഖനനം തുടങ്ങുമ്പോൾ 89.5 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന പ്രദേശം ഇന്ന് അവശേഷിക്കുന്നത് 7.9 ചതുരശ്ര കിലോമീറ്റർ മാത്രമാണ്.ബാക്കി കരയുടെ വലിയൊരു ഭാഗവും കരിമണൽ ഖനനംമൂലം കടലെടുത്തിരിക്കുന്നു .
ഏകദേശം 20000 ഏക്കറോളം.
5000ത്തോളം കുടുംബങ്ങൾ ഖനനംമൂലം ഭൂരഹിതരായി.അവരിൽ വലിയൊരു പങ്കും ആലപ്പാടുനിന്ന് പാലായനം ചെയ്തു പോയി. ജൈവവൈവിദ്ധ്യവും കണ്ടൽക്കാടുകളും താറുമാറായി.
ഇവിടെ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ തികച്ചും അശാസ്ത്രീയമായ "സർഫസ് മൈനിംഗ്" എന്ന ഖനനം മൂലം അതിവേഗം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രദേശവാസികൾ അടങ്ങുന്ന ഒരുകൂട്ടം ആളുകൾ മാസങ്ങളായി നിരാഹാരമാണ്. പ്രളയത്തിൽ പ്രാണൻ പിടഞ്ഞപ്പോൾ കൈത്താങ്ങായ മത്സ്യ തൊഴിലാളികളുടെ നാടാണ് ആലപ്പാട്.ആ നാടിന്റെ ദയനീയ അവസ്ഥയെപ്പറ്റി അധികമൊന്നും പറയുന്നില്ല.
ഒരു ചോദ്യം ഞങ്ങൾ ബാക്കിവെക്കുന്നു എന്തുകൊണ്ട് ഇത്രനാൾ ഇതാരും അറിഞ്ഞില്ല ?
നമ്മളിത് ഭരണകർത്താക്കളിലേക്കും, അധികൃതരിലേക്കും,പത്ര-ദൃശ്യ മാധ്യമങ്ങളിലേക്കും എത്തിക്കണ്ടേ ?
പ്രളയത്തിൽ കൈത്താങ്ങായ
കേരളത്തിന്റെ സൈനികരായ
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി
ഒരു ഷെയർ.
അതിൽ കൂടുതൽ അവർ ഒന്നും
ചോദിക്കുന്നില്ല.
Social Media Writers and Trollers Team.
Pls Share And Support.
#Stop_Mining
#Save_Alappad.
_____________________________
#share_maximum #islam #sunni #beard #sunnah #muhammadﷺ #peaceislam #lovesunnah #muslim #ummah #follow_sahabi_not_wahabi #follow_sufism_not_wahabism #follow_sufism_not_terrorism #maslakealahazratzindabad #sunniyonakamarkazbareillysharif #Faizan_E_Huzoor_Tajushariah #faizerazajarirahega72pebahrirehegainshaallah #bareillyshareef #boycottgreetwilders #boycott_rafzi_khadim